Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : The Green Wonder

Kottayam

കു​റ​വി​ല​ങ്ങാ​ട്ട് കൃ​ഷി​ഭ​വ​ന്‍റെ ഹ​രി​ത വി​സ്മ​യം

കു​റ​വി​ല​ങ്ങാ​ട്: സം​സ്ഥാ​ന കാ​ർ​ഷി​ക വി​ക​സ​ന ക​ർ​ഷ​ക കേ​മ വ​കു​പ്പ്, കൃ​ഷി​ഭ​വ​ൻ എ​ന്നി​വ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഹ​രി​ത വി​സ്മ​യം പ​ദ്ധ​തി​ക്ക് തു​ട​ക്ക​മി​ട്ടു. സെ​ന്‍റ് മേ​രീ​സ് ഗേ​ൾ​സ് എ​ൽ​പി സ്കൂ​ളി​ലാ​ണ് പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്. പ​ഞ്ചാ​യ​ത്തം​ഗം കെ.​കെ. ശ​ശി​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ​മ​ഗ്ര പ​ച്ച​ക്ക​റി - പു​ഷ്പ ഉ​ത്പ്പാ​ദ​ന യ​ജ്ഞം പ​ദ്ധ​തി​യാ​യ ഓ​ണ​ത്തി​നൊ​രു​ക്കാം വി​ള​വി​ന്‍റെ വി​സ്മ​യം പ​ദ്ധ​തി​യു​ടെ പ​ഞ്ചാ​യ​ത്തു​ത​ല ഉ​ദ്‌​ഘാ​ട​നം ചെ​ണ്ടു​മ​ല്ലി തൈ​ക​ൾ ന​ട്ട് പ്ര​സി​ഡ​ന്‍റ് സി​ബി മാ​ണി​യും പ​രി​സ്ഥി​തി വാ​രാ​ച​ര​ണ സ​മാ​പ​ന​വും പ​രി​സ്ഥി​തി വാ​രാ​ച​ര​ണ മ​ത്സ​ര​ങ്ങ​ളി​ൽ സ​മ്മാ​നാ​ർ​ഹ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​ന​വും വൈ​സ് പ്ര​സി​ഡ​ന്‍റ് ഷി​ജി തോ​മ​സും നി​ർ​വ​ഹി​ച്ചു.

സ്‌​കൂ​ൾ ഗാ​ർ​ഡ​ൻ പ​ച്ച​ക്ക​റി പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം പ​ച്ച​ക്ക​റി തൈ​ക​ൾ സ്‌​കൂ​ൾ അ​ധി​കാ​രി​ക​ൾ​ക്ക് ന​ൽ​കി പ​ഞ്ചാ​യ​ത്തം​ഗം ബി​ജു കു​ര്യ​നും സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളി​ൽ കൃ​ഷി പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന കു​റ​വി​ല​ങ്ങാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ പ്ര​ഥ​മ പ​രീ​ക്ഷ​ണ കൃ​ഷി വി​ജ്ഞാ​ന വി​നോ​ദ പ​രി​ശീ​ല​ന പ​ഠ​ന പ​ദ്ധ​തി​യാ​യ കൃ​ഷി​കൊ​ഞ്ച​ലി​ന്‍റെ ഉ​ദ്‌​ഘാ​ട​നം ജി​ല്ല പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സ​ർ ജോ ​ജോ​സ് ചി​റ​ത്ത​ട​വും സ്‌​കൂ​ളു​ക​ളി​ൽ കാ​ർ​ഷി​ക ക്ല​ബ് രൂ​പീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള കു​ഞ്ഞി​ളം കൈ​ക​ൾ @ സ്കൂ​ൾ കാ​ർ​ഷി​ക ക്ല​ബ് ഉ​ദ്ഘാ​ട​നം ഉ​ഴ​വൂ​ർ ബ്ലോ​ക്ക് കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ എ.​ആ​ർ. ഷി​ബു​വും നി​ർ​വ​ഹി​ച്ചു.

ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ഷി​ജി​മോ​ൾ അ​ഗ​സ്‌​റ്റി​ൻ, കൃ​ഷി ഓ​ഫീ​സ​ർ ബി. ​സ​ന്തോ​ഷ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up